
തൃശൂർ: തൃശൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്‍റ് പിജി ഉണ്ണികൃഷ്ണൻ (57) ആണ് പിടിയിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോൺഗ്രസ് പ്രാദേശിക നേതാവാണ് പ്രതി. തൃശൂർ കൂറ്റൂർ പാടത്തിന് സമീപത്തുവച്ചാണ് ഉണ്ണിക്യഷ്ണൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ക്കൂൾ കൗൺസിലറോട് കുട്ടി സംഭവം വെളുപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ വീട്ടുകർ പൊലീസിൽ പരാതി നൽകുകയായിരുന്നു.