ഡേറ്റിങ് ആപ്പ് വഴി ആവശ‍്യക്കാരെ കണ്ടെത്തും; എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

4 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും കണ്ടെടുത്തു
former santhosh trophy player caught with mdma

നജീബ് ഖാൻ

Updated on

തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി ഫുട്ബോൾ താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിൽ. 4 ഗ്രാം എംഡിഎംഎ ഇയാളുടെ കൈവശം നിന്നും കണ്ടെടുത്തു. എക്സൈസും നർക്കോട്ടിക്സും തിരുവനന്തപുരത്തെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നജീബ് ഖാൻ പിടിയിലായത്.

ട്രാവൻകൂർ ടൈറ്റാനിയത്തിലെ സീനിയർ സുപ്രണ്ടായ ഇയാൾ ഏറെ നാളായി എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. 5 വർഷമായി നജീബ് ഖാൻ എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. ബെംഗളൂരുവിൽ നിന്നും എത്തിച്ച് നിരവധി പേർക്ക് എംഡിഎംഎ വിൽക്കുന്ന വിവരം ലഭിച്ചിരുന്നു.

ഇതിനായി ഡേറ്റിങ് ആപ്പ് മുഖേനേയാണ് ആവശ‍്യക്കാരെ കണ്ടെത്തിയത്. നജീബ് ഖാന് പിന്നിൽ വലിയ ശ‍്യംഖല ഉണ്ടെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com