അധോലോക ഗൂണ്ട മുത്തപ്പ റായിയുടെ മകന് വെടിയേറ്റു

മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്കാണ് വെടിയേറ്റത്
former underworld don muthappa rai son shot at in karnataka

റിക്കി റായ്

Updated on

ബംഗളൂരു: മരിച്ചുപോയ അധോലോക ഗൂണ്ട എൻ. മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു. രാമനഗര ജില്ലയിലെ ബിഡദിയിൽ ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണമുണ്ടായത്.

ബിഡദിയിൽ നിന്നും ബംഗളൂരുവിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ അജ്ഞാതരായ അക്രമികൾ റിക്കി റായിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ റിക്കിക്കും ഡ്രൈവർക്കും വെടിയേറ്റു.

പരുക്കേറ്റ റിക്കിയെ ബംഗളൂരുവിലെ ആദ്യം സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഡ്രൈവറുടെ പരാതിയിൽ മുത്തപ്പ റായിയുടെ രണ്ടാം ഭാര‍്യയായ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായി രാകേഷ് മല്ലി എന്നിവർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com