ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ചു; ടാറ്റൂ ആർട്ടിസ്റ്റുൾപ്പെടെ 4 പേർ പിടിയിൽ

ബുധനാഴ്ച രാവിലെ മാന്നാറിൽനിന്ന് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു
four arrested for raping 17 year old girl
four arrested for raping 17 year old girl

പത്തനംതിട്ട: ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ട 17 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആർട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായ ചെങ്ങന്നൂർ സ്വദേശി അഭിനവ് (19), പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് സഹായം ചെയ്ത മണിമല സ്വദേശി അനന്തു എസ്.നായർ (22), പള്ളിക്കുന്നിൽ സച്ചിൻ (24), വേലുപറമ്പിൽ അനീഷ് ടി. ബെന്നി (25) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാവിലെ മാന്നാറിൽനിന്ന് പെൺകുട്ടിയെ പ്രതികൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. രാത്രി ഏറെ വൈകിയും കുട്ടി വീട്ടിലെത്താതെ വന്നതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഭിനവിന്‍റെ വനവാതുക്കരയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഒരു വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒന്നാം പ്രതിയായ അഭിനവിന്‍റെ വനവാതുക്കരയിലെ വീട്ടിലും, എരുമേലിയിലെ ബന്ധുവീടുകളിലും എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പലപ്പോഴായി പെൺകുട്ടിയുടെ 10 പവനോളം സ്വർണവും ഇയാൾ തട്ടിയെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com