പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസ്; നാല് പേർ അറസ്റ്റിൽ

തിങ്കളാഴ്ച രാത്രി വീടിനു മുൻവശം നിന്ന പതിനേഴുകാരനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായി ചെറുവട്ടൂർ ഭാഗത്തെ വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു
Four people arrested in connection with the kidnapping and assault of a 17-year-old boy

പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസ്; നാല് പേർ അറസ്റ്റിൽ

Updated on

കോതമംഗലം: പതിനേഴുകാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മുളവൂർ പായിപ്ര മാന്നാറി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കാനാപ്പറമ്പിൽ അൽഷിഫ് (22), മുളവൂർ തൈക്കാവുംപടി കൂപ്പക്കാട്ട് അമീൻ (24), പായിപ്ര മൈക്രോപ്പടി ഭാഗത്ത് ദേവിക വിലാസം വീട്ടിൽ അജി ലാൽ (47), ചെറുവട്ടൂർ ചെങ്ങനാട്ട് വീട്ടിൽ അഭിരാം (22) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി വീടിനു മുൻവശം നിന്ന പതിനേഴുകാരനെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായി ചെറുവട്ടൂർ ഭാഗത്തെ വീട്ടിലെത്തിച്ച് മർദിക്കുകയായിരുന്നു.

പെൺ സുഹൃത്തുമായുള്ള സൗഹൃദമാണ് സംഭവത്തിനു പിന്നിൽ. ഇൻസ്പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com