35 കാരിയായ ഭാര്യയെ ഒഴിവാക്കാൻ ക്വട്ടേഷൻ; ഭർത്താവുൾപ്പെടെ നാലുപേർ അറസ്റ്റിൽ

35 കാരിയായ ഭാര്യയെ ഒഴിവാക്കാൻ ക്വട്ടേഷൻ; ഭർത്താവുൾപ്പെടെ നാലുപേർ അറസ്റ്റിൽ
Updated on

ന്യൂഡൽഹി: ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭർത്താവുൾപ്പെടെ നാലുപേർ അറസ്റ്റിൽ. എസ്.കെ ഗുപ്ത (71), മകൻ അമിത് (45), കരാർ കൊലയാളിയായ വിപിൻ സേത്തി (45), ഹിമാൻഷു (20) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹിയിലെ രജൗരി ഗാർഡനിൽ ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കഴിഞ്ഞ നവംബറിലാണ് മുപ്പത്തിയഞ്ചുകാരിയായ യുവതിയെ എസ്.കെ ഗുപ്ത വിവാഹം കഴിച്ചത്. സെറിബ്രൽ പാൾസി ബാധിച്ച നാൽപത്തിയഞ്ചു വയുള്ള മകനെ പരിപാലിക്കുമെന്ന് കരുതിയാണ് ഗുപ്ത വിവാഹം കഴിച്ചത്. എന്നാൽ ഇതു നടക്കാതെ വന്നതോടെ ഗുപ്ത വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും നഷ്ടപരിഹാരമായി 1 കോടി രൂപയാണ് ഭാര്യ ആവശ്യപ്പെട്ടത്. ഇതിനു വഴങ്ങാതെ വന്ന ഗുപ്ത ഭാര്യയെ ഒഴിവാക്കാനായി ക്വട്ടേഷൻ നൽകുകയായിരുന്നു.

മകൻ അമിത്തിനെ പരിപാലിക്കാനായി ആശുപത്രിയിൽ എത്തിയ വിപിൻ എന്നയാളുമായി കൂടിയാലോചന നടത്തി, ഭാര്യ ഒഴിവാക്കിതന്നാൽ പ്രതിഫലമായി 10 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകി. മുൻകൂറായി 2.40 ലക്ഷം നൽകുകയും ചെയ്തു.

തുടർന്ന് വിപിനും സഹായിയായ ഹിമാൻഷുവും ചേർന്ന് ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടയിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടെ യുവതി കൊല്ലപ്പെട്ടു എന്നുവരുത്തി തീർക്കാനായിരുന്നു ശ്രമം. അതിനായി യുവതിയുടെയും അമിത്തിന്‍റെയും മൊബൈലടക്കം പല വസ്തുക്കളും മോഷ്ടിച്ചിരുന്നു. കൊലപാതക സമയത്ത് വീട്ടിൽ അമിത്തും ഉണ്ടായിരുന്നതായും പ്രതികൾ കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com