പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

പ്രതികൾ സ്വന്തമായി ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു
പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

കോതമംഗലം : പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. തൃശൂർ ചെമ്പുകാവ് തെക്കേത്തറ വീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽ വീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്.

കോതമംഗലം, കോട്ടപ്പടി സ്വദേശിയിൽ നിന്ന് 50 ലക്ഷം രൂപയും , കുറുപ്പംപടി, വേങ്ങൂർ സ്വദേശിനിയിൽ നിന്ന് 32 ലക്ഷം രൂപയും ആണ് സംഘം തട്ടിയെടുത്തത്. പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന ഫൈനസ്റ്റ് സ്റ്റുഡിയോ എന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനവും പങ്കാളിത്തവും നൽകാമെന്നായിരുന്നു വാഗ്ദാനം.

പ്രതികൾ സ്വന്തമായി ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ് വെയർ വികസിപ്പിച്ചിട്ടുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യാജരേഖകളും കാണിച്ചു. പണം മുടക്കിയിട്ടും വാഗ്ദാനം ചെയ്ത കാര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകുകയായിരുന്നു.

ചൈനയിൽ സ്ഥിര താമസക്കാരനാണ് ജയൻ. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപെട്ട കൂടുതൽ ആളുകൾ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെത്തി. ഇൻസ്പെക്ടർ ഹണി. കെ.ദാസ്, എസ്.ഐമാരായ ടി.ബിജു, ശ്രീകുമാർ, സീനിയർ സി.പി.ഒ മാരായ എം.ബി സുബൈർ, അനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ജയന്റെ പേരിൽ രണ്ട് കേസും , ഫ്രഡിയുട പേരിൽ ഒരു കേസുമാണ് കുറുപ്പം പടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com