
പാലക്കാട്ട് മധ്യവയസ്ക്കന്‍റെ മരണം; സുഹൃത്ത് അറസ്റ്റിൽ
പാലക്കാട്: പാലക്കാട് മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മണ്ണാർക്കാട് സ്വദേശി രമേശിനെയാണ് ഹേമാബിക നഗർ പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയിൽവേ കോളനിക്ക് സമീപത്തെ കടമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നാലെ നടത്തിയ പരിശോധനയിൽ വേണുഗോപാലിന്‍റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് രമേശ് പൊലീസിന്‍റെ പിടിയിലായത്.