പൊലീസ് മർദനത്തെ തുടർന്ന് വിനായകന്‍റെ ആത്മഹത്യ; തുടർ അന്വേഷണത്തിന് ഉത്തരവ്

2017 ജൂലെയിലാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്തിയത്
വിനായകൻ
വിനായകൻ
Updated on

തൃശൂർ: പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. വിനായകന്‍റെ അച്ഛൻ കൃഷ്ണൻകുട്ടി നൽകിയ പരാതിയിൽ എസ്സ്,എസ്ടി കോടതിയാണ് വിധി പറഞ്ഞത്.

2017 ജൂലെയിലാണ് സംഭവം. മോഷ്ണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത വിനായകനെ പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്നുണ്ടായ മനോവിഷമത്തിൽ പൊലീസ് വിട്ട‍യച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുക‍യായിരുന്നു. സംഭവത്തിൽ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു സിപിഒമാർക്കെതിരെ ആത്മഹത്യം പ്രേരണക്കുറ്റം ചുമത്തിണമെന്ന് വിനായകന്‍റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com