കോൽക്കത്തയിൽ നിയമവിദ്യാർഥിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മൂന്നു പേർ അറസ്റ്റിൽ
കോൽക്കത്തയിൽ നിയമവിദ്യാർഥിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; മൂന്നു പേർ അറസ്റ്റിൽ
കോൽക്കത്ത: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൂട്ട ബലാത്സംഗം. കോൽക്കത്ത കസ്ബ ലോ കോളെജിൽ നിയമവിദ്യാർഥിയെ സീനിയർ വിദ്യാർഥികളാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജൂൺ 25 നായിരുന്നു സംഭവം.
മനോജിത് മിശ്ര (31), സായിബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരെ വ്യാഴാഴ്ച അറസ്റ്റു ചെയ്തത്. ഇതിലെ പ്രധാന പ്രതിയായ മനോജിത് മിശ്ര കോളെജിലെ പൂർവ വിദ്യാർഥിയാണ്. മറ്റൊരാൾ കോളെജിലെ ജീവനക്കാരനും ഒരാൾ നിലവിൽ ഈ കേളെജിലെ വിദ്യാർഥിയുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രതികളെ കോടതിയിൽ ഹാജരാക്കി. ജൂലൈ ഒന്നു വരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൂർവ വിദ്യാർഥിയാണ് പ്രധാന പ്രതിയെങ്കിലും, മറ്റ് രണ്ട് പേരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.