ഡൽഹിയിൽ കൂട്ടബലാത്സംഗം; 17കാരിയെ കഴുത്തിൽ കത്തി വച്ച് മൂന്ന് പേർ പീഡിപ്പിച്ചു

കൽക്കാജി മെട്രൊ സ്റ്റേഷന് സമീപത്തെ പാർക്കിൽ വച്ചാണ് സംഭവം
Gang-rape in Delhi; three men assaulted a 17-year-old girl after holding a knife to her throat.

ഡൽഹിയിൽ കൂട്ടബലാത്സംഗം; 17കാരിയെ കഴുത്തിൽ കത്തി വച്ച് മൂന്ന് പേർ പീഡിപ്പിച്ചു

represrentative image
Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ കൽക്കാജി മെട്രൊ സ്റ്റേഷന് സമീപത്തെ പാർക്കിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി മൂന്ന് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മെട്രൊ സ്റ്റേഷന് അടുത്തുള്ള ആസ്ത കുഞ്ച് പാർക്കിൽ വച്ചാണ് സംഭവം.

അസിഫ്, ഹേമന്ത്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. പാർക്കിലെ വിവിധ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വച്ച് മൂന്ന് പ്രതികളും മാറിമാറി കഴുത്തിൽ കത്തി വച്ചാണ് തന്നെ പീഡിപ്പിച്ചതെന്ന് 17കാരിയായ പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച ജന്മദിനത്തോടനുബന്ധിച്ച് പെൺകുട്ടി 17കാരനായ സുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം കൽക്കാജി മെട്രൊ സ്റ്റേഷന് പുറത്ത് നിന്ന് ചിപ്സും വെള്ളക്കുപ്പിയും വാങ്ങി. തുടർന്ന് ഏഴാം നമ്പർ ഗേറ്റിലൂടെ പാർക്കിൽ പ്രവേശിച്ചു.

പാർക്കിലെ ബെഞ്ചിലിരുന്ന് ഇരുവരും ചിപ്സ് കഴിക്കുന്നതിനിടെയാണ് മൂന്ന് പേർ ഇവരുടെ അടുത്തെത്തിയത്. സുഹൃത്തിനെ പിടികൂടി മർദിച്ച സംഘം തങ്ങൾ പൊലീസുകാരാണെന്ന് അവകാശപ്പെട്ടു. തുടർന്ന് ഇരുവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തശേഷം പെൺകുട്ടിയെ ഒറ്റയ്ക്ക് പാർക്കിലെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി. ഇതിനുശേഷം പ്രതികൾ ഓരോരുത്തരായി തന്‍റെ കഴുത്തിൽ കത്തി വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പീഡനത്തിന് ശേഷം സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികളുടെ പക്കൽ തോക്ക് ഉണ്ടായിരുന്നെന്നും പരാതിയിലുണ്ട്.

സംഭവത്തിന് ശേഷം പെൺകുട്ടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പാർക്കിനും സമീപ പ്രദേശങ്ങളിലുമുള്ള 300ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഏറ്റുമുട്ടലിലൂടെയാണ് പ്രതികളെ പിടികൂടിയത്. വെടിവയ്പ്പിൽ പ്രതികളിൽ ഒരാൾക്ക് പരുക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com