gang rape kalamassery 2 arrest

മാർട്ടിൻ | ഫിറോസ്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

ചൊവ്വാഴ്ച്ച വൈകിട്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയത്
Published on

കളമശേരി: യുവതിയെ കൂട്ടബലാത്സംഗ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച വൈകിട്ടാണ് യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതി നൽകിയത്.

‌കോട്ടയം സ്വദേശി പുതുപറമ്പിൽ വീട്ടിൽ മാർട്ടിൻ ആൻ്റണി (27), മലപ്പുറം സ്വദേശി വടക്കേപ്പുറത്ത് ഫിറോസ് (28) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

വിശദമായ അന്വേഷണം നടത്തിയാലെ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ കഴിയൂ എന്ന് കളമശേരി എസ്എച്ച്ഒ പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com