ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ചു പേർ ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്
3 in police custody for gang rape against 2 minor tribal girls

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ

representative image

Updated on

ഭുവനേശ്വർ: ഒഡീശയിൽ രണ്ട് ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ചു പേർ ചേർന്നാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ‍്യക്തമാക്കി.

ഒഡീശയിലെ മയൂർഭഞ്ച് ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും കുട്ടികളുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിതിനെത്തുടർന്നാണ് പുറത്തറിയുന്നത്.

രണ്ട് ആൺ കുട്ടികളോടൊപ്പം അടുത്തുള്ള ഗ്രാമത്തിൽ നാടകം കണ്ട് മടങ്ങിവരുകയായിരുന്നു പെൺകുട്ടികൾ. ഇതിനിടെ അഞ്ചംഗ സംഘം വിദ‍്യാർഥികളുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കളെ മർദിച്ച ശേഷം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പൊലീസ് പറയുന്നത്. പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com