യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു

ആസാദിൽ നിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു
യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ കൊല; ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് കൊല്ലപ്പെട്ടു

ലക്നൌ: എംഎൽഎ വധക്കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്‍റെ മകൻ ആസാദ് അഹമ്മദ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉമേഷ് പാൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ 'വാണ്ടഡ്' പട്ടികയിലുള്ള ഗുലാം എന്നയാളും കൊല്ലപ്പെട്ടു.

ത്സാൻസിയിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘവുമായുള്ള ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവരുടേയും തലയ്ക്ക് 5 ലക്ഷം വീതം വിലയിട്ടിരുന്നു. ആസാദിൽ നിന്ന് പുതിയതരം വിദേശ ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. 2006 ൽ ഉമേഷ് പാൽ എന്നയാളെ തട്ടികൊണ്ട് പോയ കേസിലാണ് ആതിഖ് അഹമ്മദിനും മറ്റും രണ്ട് പേർക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നിരവധി കേസുകളിൽ പ്രതിയായ ആതിഖിന് എതിരെയുള്ള ആദ്യ ശിക്ഷാവിധിയാണിത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com