

തെളിവെടുപ്പിനിടെ ആക്രമിച്ചു; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവച്ചുകൊന്നു
representative image
ചെന്നൈ: തമിഴ്നാട്ടിൽ കൊടും കുറ്റവാളിയെ വെടിവച്ച് കൊന്ന് പൊലീസ്. മധുര ജില്ലയിൽ കൊട്ടുരാജ (30) എന്ന അഴകുരാജയെ ആണ് പെരമ്പല്ലൂർ ജില്ലയിൽ വച്ച് ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.
30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. പൊലീസിനെ ആക്രിച്ച കേസിൽ അറസ്റ്റിലായ ഇയാളെ തെളിവെടുപ്പിന് കൊണ്ടുപോവും വഴി വീണ്ടും പൊലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ വെടിവച്ചുകൊന്നു. തലയ്ക്ക് വെടിയേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.