കാഞ്ഞിരപ്പള്ളിയിലെ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തിയ ജർമൻ യുവതി മരിച്ചു

വൈദ്യശാലയിൽ ചികിത്സയ്ക്കും യോഗയ്ക്കുമായി എത്തിയതാണ് യുവതി
German woman died came for treatment at Kanjirapalli Arya Vaidyasala
കാഞ്ഞിരപ്പള്ളിയിലെ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കെത്തിയ ജർമൻ യുവതി മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ആയുർവേദ ചികിത്സയ്ക്കായി എത്തിയ ജർമൻ യുവതി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് പ്രവർത്തിക്കുന്ന മടുക്കക്കുഴി ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കും യോഗയ്ക്കുമായി എത്തിയ അഗ്നിറ്റ മീവസ് (39) എന്ന ജർമൻ യുവതിയാണ് മരിച്ചത്. ചികിത്സയ്ക്കിടെ കടുത്ത വയറുവേദനയെ തുടർന്ന് കഴിഞ്ഞ 26ന് യുവതിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

എന്നാൽ യുവതിയുടെ നില ഗുരുതരമായതിനാൽ ഇവരെ പാലാ മാർ സ്ലീവ ആശുപത്രിയിലേക്ക് മാറ്റുകയും യുവതിയുടെ നില ഗുരുതരമായി തുടരുകയും 30ന് പുലർച്ചെ 1.45 ന് ഇവർ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ശാന്തി ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.