ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു

ഇംഗ്ലീഷ് നോവലുകൾ വെറുതേ സ്ക്രോൾ ചെയ്തു പോയാലും പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം
Get paid to read online novels; many fell victim to the scam, losing up to ₹12 lakh

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു

Updated on

തിരുവനന്തപുരം: ഓൺലൈൻ ആപ്പ് വഴിയുള്ള തട്ടിപ്പിൽ പണം നഷ്ടപ്പെട്ട് നിരവധി മലയാളികൾ. ഓൺലൈനിൽ ആപ്പിൽ വരുന്ന ഇംഗ്ലീഷ് നോവലുകൾ വായിച്ചാൽ പണം നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചവരാണ് പറ്റിക്കപ്പെട്ടത്. മണിചെയിൻ മാതൃ‌കയിലായിരുന്നു തട്ടിപ്പ്. എൻടിഎൽ എന്ന ആപ്പിലൂടെയാണ് തട്ടിപ്പ് തുടങ്ങിയത്.

ഇംഗ്ലീഷ് നോവലുകൾ വെറുതേ സ്ക്രോൾ ചെയ്തു പോയാലും പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതു പ്രകാരം കുറച്ചു പണം കിട്ടുകയും ചെയ്തു. പണം കിട്ടിയവർ കൂടുതൽ പേരെ ആപ്പിൽ ചേർത്തു. പണം തിരിച്ചു നൽകുമെന്ന ഉറപ്പിൽ 12 ലക്ഷം രൂപ വരെ പലരും ആപ്പിലേക്ക് നിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് അക്കൗണ്ടിലേക്ക് പണം വരാതെയായി. ആപ്പ് പ്രവർത്തനരഹിതമായതോടെയാണ് തട്ടിപ്പ് വ്യക്തമായത്. തൊഴിൽരഹിതരായ വീട്ടമ്മമാരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com