girl rejects love proposal young man killed
girl rejects love proposal young man killed

പ്രണയാഭ്യർഥന നിരസിച്ച 20 കാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ

പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Published on

ബംഗളൂരു: കർണാടക ഹുബ്ബള്ളി വീരപുരയിൽ പ്രണയാഭ്യർഥന നിരസിച്ച 20 കാരിയെ യുവാവ് കഴുത്തറുത്തുക്കൊന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന യുവയെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് യുവാവ് കൊലപ്പെടുത്തിയത്. പ്രതി ഗിരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുറച്ചു ദിവസങ്ങളായി പെൺകുട്ടിയോട് ഗിരീഷ് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടിയത് നിരസിക്കുകയായിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com