19 കാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി; 3 സ്ത്രീകൾക്ക് ഏഴുവർഷം കഠിനതടവും പിഴയും
file image
Crime
19 കാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കി; 3 സ്ത്രീകൾക്ക് ഏഴുവർഷം കഠിനതടവും പിഴയും
ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനംചെയ്ത് 19-കാരിയെ ബെംഗളൂരുവിലും ഡൽഹിയിലുമെത്തിച്ച് ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു
ബെംഗളൂരു: 19 കാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ മൂന്നു സ്ത്രീകൾക്ക് കോടതി ഏഴുവർഷം കഠിനതടവും പിഴയും വിധിച്ചു. ചിക്കബെല്ലപുര സ്വദേശിനികളായ വെങ്കിട്ടരമണമ്മലക്ഷ്മി നരസമ്മ, ശാരദയ്ക്കും ഏഴുവർഷം കഠിനതടവും പിഴയുമാണ് വിധിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം. ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനംചെയ്ത് 19-കാരിയെ ബെംഗളൂരുവിലും ഡൽഹിയിലുമെത്തിച്ച് ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. 2 മാസത്തിനുശേഷം പെൺകുട്ടി രക്ഷപ്പെട്ട് നാട്ടിലെത്തി വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽക്കുകയായിരുന്നു.

