പതിമൂന്നു വയസുകാരി പെൺകുട്ടിയുടെ ആത്മഹത്യ യുവാവ് അറസ്റ്റിൽ

കളമശേരി പൊലീസ് ഈ സംഭവത്തിന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു
നിരഞ്ചൻ (20)
നിരഞ്ചൻ (20)
Updated on

കളമശേരി: പതിമൂന്നു വയസു മാത്രമുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ച കളമശേരിക്കാരനായ യുവാവ് അറസ്റ്റിൽ. കളമശേരി രാജഗിരി ചുള്ളിക്കാവ് അമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ചൻ (20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 12 നായിരുന്നു കേസ്സിനാസ്പദമായ സംഭവം.

കളമശേരി സ്വദേശിനിയായ 13 വയസ്സുകാരി ജൂലൈ 12-ാം തീയതി സ്വവസതിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കളമശേരി പൊലീസ് ഈ സംഭവത്തിന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഒരു യുവാവ് പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും, പ്രേമിച്ചില്ലെങ്കിൽ സ്വസ്തമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും അറിയുവാൻ സാധിച്ചു. പെൺകുട്ടി ഇയാളുടെ പ്രേമാഭ്യർത്ഥന നിരസിച്ചതിനാൽ ഇയാള്‍ പെൺകുട്ടിയെപ്പറ്റി പലരോടും പലവിധ അപവാദം പറഞ്ഞു പരത്തുന്നത് പതിവാക്കിയിരുന്നു.

യുവാവിന്‍റെ ശല്യത്തെപ്പറ്റി പെൺകുട്ടി വീട്ടുകോരോട് പറഞ്ഞിരുന്നു. വീട്ടുകാർ യുവാവിന്‍റെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വീണ്ടും ഇയാള്‍ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു. പെൺകുട്ടി മരണപ്പെടുന്നതിന്‍റെ അന്ന് വൈകീട്ട് സ്കൂൾ വിട്ടു വരുന്ന വഴിക്ക് യുവാവ് പെൺകുട്ടിയെ തടഞ്ഞു നിർത്തി സകൂളിലെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ച് പെൺകുട്ടിയെ മാന്യമായി ജീവിക്കാൻ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടർന്ന് മാനസ്സിക സംഘര്‍ഷത്തിലായ പെൺകുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു. ഫെബിൻ കാരണം പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല എന്ന് പെൺകുട്ടി പറഞ്ഞിരുന്നതായി അടുത്ത കൂട്ടുകാർ അറിയിച്ചു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന യുവാവിനെ കളമശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം എറണാകുളം കുണ്ടന്നൂരുള്ള ലെമെറെഡിയനിൽ നിന്നു ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കളമശേരി പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻ ദാസ്, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒ ഷിബു, ആദർശ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com