
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണവും വിദേശ കറൻസിയും പിടികൂടി. 1,13,00,000 വിലമതിക്കുന്ന 2032 ഗ്രാം സ്വർണം രണ്ട് പേരിൽ നിന്നായി പിടികൂടി.
തൃശൂർ സ്വദേശി യൂസഫിൽ നിന്ന് 978 ഗ്രാം സ്വർണവും, കോഴിക്കോട് സ്വദേശി റഹീസിൽ നിന്ന് 1054 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിലേക്ക് പോകാനെത്തിയ സാദലി അബുദുൾ റഹ്മാനിൽ നിന്ന് 6,69,000 രൂപയുടെ യുഎഇ ദിർഹവും പിടികൂടിയിരുന്നു.