സ്വർണം ജീന്‍സിൽ ഒട്ടിച്ചു കടത്താന്‍ ശ്രമം ; തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു.
സ്വർണം ജീന്‍സിൽ ഒട്ടിച്ചു കടത്താന്‍ ശ്രമം ; തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. കണ്ണൂർ സ്വദേശി നിധിന്‍ ആണ് ഒന്നരകിലോ സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലാവുന്നത്.

എമിറേറ്റ്സ് വിമാനത്തിൽ ഞായറാഴ്ച രാവിലെയാണ് ഇയാൾ ദുബായിൽ നിന്നും എത്തുന്നത്. സ്വർണം ദ്രാവകരുപത്തിലാക്കി ജീന്‍സിൽ ഒട്ടിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാവുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com