
നെടുമ്പാശേരി: നെടുമ്പോശേരി വിമാനത്താവളത്തിൽ 43 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പാലക്കാട് സ്വദേശി ഹുസൈനിൽ നിന്നാണു സ്വർണം പിടികൂടിയത്. 900.25 ഗ്രാം സ്വർണമാണു പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നു കസ്റ്റംസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി നെടുമ്പാശേരിയിൽ സ്വർണം കടത്തുന്ന സംഭവങ്ങൾ വർധിക്കുന്നുണ്ട്. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച സ്വർണം ഇന്നലെ പിടികൂടിയിരുന്നു. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശിയിൽ നിന്നും ഇരുപതു ലക്ഷത്തിന്‍റെ സ്വർണമാണ് പിടിച്ചെടുത്തത്.