
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയാളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മിശ്ര രൂപത്തിലാക്കിയ 1.959 കിലോ സ്വർണമാണ് പിടികൂടിയത്. ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
4.3 കിലോ ഗ്രാം വരുന്ന ലുങ്കികളാണ് തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്‍റെ (28) പക്കൽ നിന്നും പിടികൂടിയത്. സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 ലുങ്കികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഏകദേശം അറുപത് ലക്ഷം രൂപയോളം വരുമെന്നാണ് വിലയിരുത്തൽ.