കസ്റ്റംസ് പിടികൂടിയ സ്വർണം
കസ്റ്റംസ് പിടികൂടിയ സ്വർണം

നെടുമ്പാശേരിയിൽ സ്വർണവേട്ട; അഞ്ച് പേർ പിടിയിൽ

കോഴിക്കോട് സ്വദേശിയായ സാദിഖിന്‍റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 33 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ അഞ്ചംഗസംഘമാണ് കസ്റ്റംസിന്‍റെ പിടിയിലായത്.

കോഴിക്കോട് സ്വദേശിയായ സാദിഖിന്‍റെ നേതൃത്വത്തിലാണ് സ്വർണക്കടത്ത് നടന്നത്. കീ ചെയിനിൽ ഒളിപ്പിച്ച് കടത്തിയ 27 സ്വർണമോതിരവും നാല് സ്വർണമാലകളുമാണ് കസ്റ്റംസ് പിടികൂടിയത്. താക്കോൽക്കൂട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബാഗേജുകൾക്കുള്ളിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ താക്കോൽക്കൂട്ടം പരിശോധിച്ചപ്പോഴാണ് സ്വർണമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി യാത്രക്കാരിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com