നെടുമ്പാശേരിയിൽ സ്വർണ വേട്ട; ഒരു സ്ത്രീയടക്കം 3 പേർ പിടിയിൽ

ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു
നെടുമ്പാശേരിയിൽ സ്വർണ വേട്ട; ഒരു സ്ത്രീയടക്കം 3 പേർ പിടിയിൽ
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ഒരു വനിത ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ദുബായിൽ നിന്നെത്തിയ പട്ടാമ്പി സ്വദേശി മിഥുനിൽ നിന്ന് 797 ഗ്രാം സ്വർണമാണ് പിടികൂടിയത്. 3 ഗുളികളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു.

ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രക്കാരനിൽ നിന്ന് 1,182 ഗ്രാം പിടിച്ചെടുത്തു. ഇയാൾ നാല് ഗുളികളുടെ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൂടാതെ ഇയാളിൽ നിന്ന് സ്വർണ ചെയിനും വളയും കണ്ടെടുത്തു. അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ എന്ന സ്ത്രീയിൽ നിന്ന് 272 ഗ്രാം സ്വർണവും കസ്റ്റംസ് പിടികൂടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com