

വാളയാർ ചെക്പോസ്റ്റിൽ എട്ടുകോടിയോളം രൂപയുടെ സ്വർണവുമായി 2 മുംബൈ സ്വദേശികൾ പിടിയിൽ
വാളയാർ: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച എട്ടുകോടിയോളം രൂപയുടെ സ്വർണവുമായി 2 പേർ പിടിയിൽ. മുംബൈ സ്വദേശികളായ അജയ് ജയിൻ, ഹിദേഷ് ശിവറാം സേലങ്കി എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. എക്സൈസ് ചെക്പോസ്റ്റിൽ എക്സൈസ് സ്ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
കോയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്വർണം തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം.