
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി.
വളയരൂപത്തിലാക്കിയ സ്വർണം ക്രീമിൽ പൂഴ്ത്തി ഗ്രിൻ ചാനൽവഴി കടത്താനായിരുന്നു ശ്രമം. ഇറ്റലിയിൽ നിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.