
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. വളാഞ്ചേരി സ്വദേശി നാസറാണ് പിടിയിലായത്. 21 ലക്ഷം രൂപയുടെ 265 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
224 ഗ്രാം ബെൽറ്റിന്‍റെ രൂപത്തിലാക്കിയും ബാക്കി ക്യാപ്സൂൾ രൂപത്തിൽ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് കടത്താൻ ശ്രമിച്ചത്.