കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ജീവനക്കാരന്‍ അറസ്റ്റിൽ

കടയിലെ ജീവനക്കാരനായ കൂരിയാട് സ്വദേശി സുനിലാണ് അറസ്റ്റിലായത്
gold theft from shop employee arrested

കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; ജീവനക്കാരന്‍ അറസ്റ്റിൽ

file image

Updated on

കോഴിക്കോട്: കടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജീവനക്കാരൻ അറസ്റ്റിൽ. വടകര മാർക്കറ്റ് റോഡിലുള്ള ഗിഫ്റ്റ് ഹൗസ് സ്റ്റേഷനറി കടയിലായിരുന്നു സംഭവം. 35 വർഷത്തോളമായി കടയിലെ ജീവനക്കാരനായ കൂരിയാട് സ്വദേശി സുനിലാണ് അറസ്റ്റിലായത്.

ലോക്കറിൽ വയ്ക്കുന്നതിനായി കടയുടമ കടയിൽ സൂക്ഷിച്ച 24 പവൻ സ്വർണം മോഷണം പോയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു.

വിവാഹ ആവശ‍്യത്തിന് വേണ്ടി ലോക്കറിൽ നിന്നും എടുത്ത സ്വർണം വീട്ടിൽ വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് കടയിൽ സൂക്ഷിച്ചത്. എന്നാൽ ഇക്കാര‍്യം പ്രതിക്ക് അറിയാമായിരുന്നു. വൈകുന്നേരം കടയുടമ പോയ തക്കം നോക്കിയാണ് പ്രതി സ്വർണം കവർന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com