കേരള ബാങ്കിൽ പണയം വച്ച 42 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടു; മുൻ ഏരിയ മാനേജർ അറസ്റ്റിൽ

ഒളിവിലായിരുന്ന മീരയെ പട്ടണക്കാട് പൊലീസാണ് പിടി കൂടിയത്.
Gold - Representative Images
Gold - Representative Images

ചേർത്തല: കേരള ബാങ്കിൽ പണയം വച്ച 42 പവൻ സ്വർണം നഷ്ടപ്പെട്ട കേസിൽ മുൻ ഏരിയാ മാനേജർ മീരാ മാത്യു അറസ്റ്റിൽ. ഒളിവിലായിരുന്ന മീരയെ പട്ടണക്കാട് പൊലീസാണ് പിടി കൂടിയത്. കേരള ബാങ്കിന്‍റെ നാലു ശാഖകളിൽ നിന്നായി 335.08 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ബാങ്കുകളിലെ പണയ സ്വർണ പരിശോധനയ്ക്കായി ചുമതലപ്പെടുത്തിയ ഏരിയാ മാനേജരായിരുന്നു മീര. ചേർത്തല നടക്കാവ് ശാഖയിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്വർണം നഷ്ടപ്പെട്ടത്. 171.300 ഗ്രാം സ്വർണമാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.

പട്ടണക്കാട് ശാഖയിൽ നിന്ന് 102.300 ഗ്രാം സ്വർണവും ചേർത്തലയിലെ ശാഖയിൽ നിന്ന് 55.480 ഗ്രാം സ്വർണവും ആർത്തുങ്കലിൽ നിന്ന് 6 ഗ്രാം സ്വർണവുമാണ് നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് 2023 ജൂൺ മുതൽ മീരയെ ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പിന്നീട് ശാഖാ മാനേജർമാർ ചേർത്തല, പട്ടണക്കാട്, ആർത്തുങ്കൽ പൊലീസ് സ്റ്റേഷനുകളിലായി നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com