
കോഴിക്കോട്: കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി 1 കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് പിടിയിലായത്.
എയർ ഇന്ത്യ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയതായിരുന്നു ഇവർ. റാഷിക്കിന്‍റെ പക്കൽ നിന്ന് 1066 ഗ്രാമും മുനീറിൽ നിന്ന് 1078 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ടുപേരും നാല് ക്യാപ്സൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.