ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒരു കോടിയുടെ സ്വർണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരൻ പിടിയിൽ

1 കിലോ 350 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Gold worth nearly rs 1 crore seized at Kochi airport
Updated on

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബ്ലുടൂത്ത് സ്പീക്കറിനിടയിൽ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. റിയാദില്‍ നിന്നു ബഹറൈന്‍ വഴി നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് 168 പവന്‍ സ്വര്‍ണം പിടികൂടിയത്.

സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ സ്വർണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

സംഭവത്തിൽ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. 1 കിലോ 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ ഏകദേശം ഒരു കോടി രൂപ വിലവരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com