എംഡിഎംഎയും മാരകായുധങ്ങളുമായി യുവതി അടക്കമുള്ള ഗുണ്ടാസംഘം പിടിയിൽ

നഹാസിന്‍റെയും കൂട്ടാളികളുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു
എംഡിഎംഎയും മാരകായുധങ്ങളുമായി യുവതി അടക്കമുള്ള ഗുണ്ടാസംഘം പിടിയിൽ
Updated on

കൊച്ചി: കൊച്ചിയിൽ വൻമയക്കുമരുന്ന് ശേഖരവുമായി യുവതി അടക്കം ഏഴുപേർ പിടിയിൽ. നഹാസ് (31), അക്ബർ (27), റിഷാദ് (40), ലിബിൻ (32), ഇസ്മയിൽ (31), സുനീർ (44), സൈബി സൈമൺ എന്നിവരാണ് പിടിയിലായത്.

കൊച്ചി സിറ്റിയോദ്ധാവ് സ്ക്വാഡും തൃക്കാക്കര പൊലീസും ചേർന്ന് തൃക്കാക്കര ക്ഷേത്രത്തിനു സമീപമുള്ള അഡ്മിറൽ ഫ്ലാറ്റിലെ 202-ാം റൂമിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കൂടാതെ മയക്കുമരുന്ന് കടത്തിനും ക്വട്ടേഷൻ ഇടപാടുകൾക്കും ഉപയോഗിച്ചിരുന്ന ആഡംബര കാറിൽനിന്ന് വടിവാൾ അടക്കമുള്ള മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നഹാസിന്‍റെയും കൂട്ടാളികളുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com