
തിരുവനന്തപുരം: തിരുവനന്തപുരം കഠിനകുളത്ത് വഴിയിൽ നിന്നവരെ ആക്രമിച്ച ഗുണ്ടാസംഘം പിടിയിൽ. വർക്കല സ്വദേശി ഷാഹുൽ ഹമീദ് (31), കണിയാപുരം സ്വദേശി മനാൽ (32) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു.
കടയിൽ നിന്ന യുവാക്കളെ ആക്രമിക്കുന്നത് കണ്ട നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അക്രമകാരികളായ ഇവരിൽ നിന്നും തോക്കും മറ്റ് മാരകായുധങ്ങളും കണ്ടെത്തി.