തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗൂണ്ടകൾ ഏറ്റുമുട്ടി

തമ്മനം ഫൈസലിനെയും ബായ് നസീറിനെയും ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസെടുത്തു
Goons clash during baptism ceremony in Thaikkooma

തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകൾ ഏറ്റുമുട്ടി

പ്രതീകാത്മക ചിത്രം

Updated on

കൊച്ചി: തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗൂണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെന്‍റ് റാഫേൽ ചർച്ച് ഹാളിലായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസൽ, ബായ് നസീർ എന്നിവരടക്കം പത്തോളം പേർക്കെതിരേ മരട് പൊലീസ് കേസെടുത്തു.

തമ്മനം ഫൈസൽ ഒന്നാം പ്രതിയും ബായ് നസീർ രണ്ടാം പ്രതിയുമായാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.

മാമ്മോദീസ നടന്ന ഹാളിന് നടുവിൽ ഗൂണ്ടകൾ തമ്മിൽ അടിയുണ്ടാക്കിയതായും കാറിൽ സ്ഥലത്ത് നിന്നു രക്ഷപെടുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com