വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

സാരമായി പരുക്കേറ്റ അശോകന്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
grandson hacked grandfather thrissur crime
വളര്‍ത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിന്‍റെ പേരില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേശവന്‍റെ കൊച്ചുമകന്‍ ശ്രീകുമാറിനെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് പിന്നീട് ആക്രമണത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ അശോകന്‍ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇയാള്‍ക്കെതിരേ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com