തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

മുത്തശിയുടെ ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
Grandson stabs grandfather to death in Thiruvananthapuram

തിരുവനന്തപുരത്ത് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു

Updated on

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മുത്തച്ഛനെ ചെറുമകൻ കുത്തിക്കൊന്നു. ടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രന്‍ കാണിയാണ് കൊല്ലപ്പെട്ടത്. ചെറുമകന്‍ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഞായറാഴ്ച 5.30 ഓടെയാണ് സംഭവം. സന്ദീപ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറയുന്നത്. നിരന്തരം പ്രശ്നങ്ങളെ തുടർന്ന് രാജേന്ദ്രൻ മാറിയാണ് താമസിച്ചിരുന്നത്. ഇടിഞ്ഞാര്‍ ജങ്ഷനിലെ ഒരു ക്ഷേത്രത്തില്‍ പൂജാരി കൂടിയാണ് ഇയാള്‍. അവിടെയെത്തി ഇയാളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സന്ദീപ് കുത്തി കൊലപ്പെടുത്തുകയായിരുന്നു.

രാജേന്ദ്രന്‍ സന്ദീപിന്‍റെ മുത്തശിയുടെ രണ്ടാം ഭര്‍ത്താവാണ്. ഇവര്‍ നേരത്തെ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് തുക സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com