വിവാഹച്ചടങ്ങിനിടെ വരന്‍റെ ആത്മഹത്യ; മനോവിഷമത്തിൽ വധുവും വിഷം കഴിച്ചു

വിവാഹച്ചടങ്ങിനിടെ വരന്‍റെ ആത്മഹത്യ; മനോവിഷമത്തിൽ വധുവും വിഷം കഴിച്ചു

വിവാഹചടങ്ങിടെയാണ് 21 വയസുള്ള വരന്‍ 20 കാരിയായ വധുവിനെ വിഷം കഴിച്ചതായി അറിയിക്കുന്നത്
Published on

ഭോപ്പാൽ: മധ്യപ്രദേശിലെ ഇന്‍ഡോറിൽ വിവാഹ ചടങ്ങിനിടെ വധുവുമായുള്ള തർക്കത്തെ തുടർന്ന് വരന്‍ വിഷം കുടിച്ച് ആത്മഹത്യ ചെയ്തു. ഇതറിഞ്ഞ മനോവിഷമത്തിൽ വധുവും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ.

ചൊവ്വാഴ്ചയാണ് സംഭവം, ആര്യ സമാജ് ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിടെയാണ് 21 വയസുള്ള വരന്‍ 20 കാരിയായ വധുവിനെ വിഷം കഴിച്ചതായി അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കഴിക്കുകായിരുന്നു. വിവരമറിഞ്ഞയുടന്‍ ബന്ധുക്കൾ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും 21കാരനായ വരനെ രക്ഷിക്കാനായില്ല. വധു ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ കുറേ നാളുകളായി ഉടന്‍ വിവാഹം നടത്തണമെന്ന് പറഞ്ഞ് വധു വരനു നേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കരിയർ മെച്ചപ്പെടുത്താന്‍ 2 വർഷത്തെയ്ക്ക് കല്യാണം നീട്ടിവയ്ക്കണമെന്ന് വരന്‍ ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. കൂടാതെ വരനെതിരെ 20 കാരി പൊലീസിൽ പരാതിയും നൽകിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com