മുൻവൈരാഗ്യം; കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു

അരുൺ, പിതാവ്, മാതാവ്, ഭാര്യ, ആറുമാസം പ്രായമായ കുഞ്ഞ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം
group attack against family stabbed three injured
മുൻവൈരാഗ്യം; കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു
Updated on

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു. വെള്ളാരംകുന്ന് സ്വദേശി അരുൺ, പിതാവ് സത്യൻ, അമ്മ ലത എന്നിവർക്കാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

അരുൺ, പിതാവ്, മാതാവ്, ഭാര്യ, ആറുമാസം പ്രായമായ കുഞ്ഞ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. രണ്ടംഗസംഘമാണ് ആക്രമണത്തിനു പിന്നിൽ. 2 വർഷങ്ങൾക്ക് മുൻപ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് വിവരം. നേരത്തെ ഈ ആക്രമി സംഘം കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ ഒളിവിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com