ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിർത്തി വിശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം
group of people who went to a jewellery store with gold were attacked and robbed of their gold

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തിന് നേരെ മുളകുപൊടി വിതറി ആക്രമിച്ച് 1250 പവൻ കവർന്നു

representative image

Updated on

ചെന്നൈ: ചെന്നൈയിൽ സ്വകാര്യ ജ്വല്ലറിയിലെ മനേജരെയും ജീവനക്കാരനെയും ആക്രമിച്ച സംഘം സ്വർണം കവർന്നു. തമിഴ്നാട്ടിലെ വിവിധ ജ്വല്ലറികളിലേക്കായി കൊണ്ടുപോയ ആർകെ ജ്വല്ലറിയുടെ 1250 പവൻ സ്വർണമാണ് കവർന്നത്. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി ഡിണ്ടി​ഗലിലെത്തി ബാക്കി സ്വർണവുമായി മടങ്ങുമ്പോഴായായിരുന്നു സംഭവം.

തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിർത്തി വിശ്രമിക്കുന്നതിനിടെ അജ്ഞാത സംഘമെത്തി ജീവനക്കാരുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് സ്വർണവുമായി മുങ്ങുകയായിരുന്നു. മാനേജർ ഉടൻ സമയപുരം പൊലീസ് സ്റ്റോഷനിൽ പരാതി നൽകി. പ്രതികളെ പിടികൂടാനായി നാല് പ്രത്യേക സം​ഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com