സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന

രജിസ്‌ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചും നികുതി വെട്ടിപ്പ് നടത്തിയെന്നു കണ്ടെത്തൽ
GST raid against celebrity make up artists
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് ജിഎസ്ടി പരിശോധന
Updated on

കൊച്ചി: സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് നടത്തിയ ജിഎസ്ടി പരിശോധനയില്‍ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഓപ്പറേഷന്‍ ഗുവാപ്പോ എന്ന പേരില്‍ രാവിലെ മുതല്‍ പരിശോധന നടത്തിയത്.

രജിസ്‌ട്രേഷന്‍ ഇല്ലാതെയും വരുമാനം കുറച്ചുകാണിച്ചുമാണ് നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയത്. നേരത്തതന്നെ ഇത് സംബന്ധിച്ച വിവരശേഖരണം നടത്തിയിരുന്നു അതിന്‍റെ അടിസ്ഥാനത്തിലാണ് കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പരിശോധന. പരിശോധനയില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.

പലരും വരുമാനം കുറച്ചുകാണിക്കുന്നതായും പരിശോധനയില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമികമായ കണക്കനുസരിച്ചാണ് കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com