പാലക്കാട്ടെ ബാറിൽ വെടിവപ്പ്; മാനേജർക്ക് വെടിയേറ്റു

സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
gun shot at Palakkad bar
gun shot at Palakkad bar

പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ മാനേജർ രഘുനന്ദന് വെടിയേറ്റു. ബാറിലെ സര്‍വീസ് മോശമാണെന്ന് പറഞ്ഞുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചത്. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കാവശ്ശേരിയിൽ 6 മാസം മുമ്പാണ് ഈ ബാര്‍ തുറന്നത്. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

രഘുനന്ദന്‍റെ നട്ടെല്ലിനാണ് വെടിയേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായവരിൽ 4 പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്. ആസൂത്രണം ചെയ്ത് നടത്തിയ സംഘ‍ര്‍ഷമാണോ എന്നതിലടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com