കൊച്ചി ബാർ വെടിവയ്പ്പ്‌: സംഘം എത്തിയത് റെന്‍റ് എ കാറിൽ

മൂവാറ്റുപുഴയിൽ നിന്നെടുത്ത KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Gunshot at Kochi bar
Gunshot at Kochi bar
Updated on

കൊച്ചി: കൊച്ചി കതൃക്കടവില്‍ ബാറിലുണ്ടായ വെടിവയ്പ്പിൽ സംഘം എത്തിയത് റെന്‍റ് എ കാറിൽ എന്ന് പൊലീസ്. മൂവാറ്റുപുഴയിൽ നിന്നെടുത്ത KL 51 B 2194 നമ്പരിലുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഉടൻ പ്രതികളിലേക്ക് എത്താനായേക്കുമെന്ന പ്രതീക്ഷയെന്ന് പൊലീസ്.

‌ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. കതൃക്കടവിലെ ഇടശ്ശേരി ബാറിന് മുന്നില്‍ വെച്ചാണ് വെടിവയ്പ്പുണ്ടായത്. ബാര്‍ ജീവനക്കാരായ സിജിന്‍, അഖില്‍ എന്നിവര്‍ക്കു പരുക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാര്‍ ജീവനക്കാരും പുറത്ത് നിന്നും മദ്യപിക്കാനെത്തിയവരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് ബാര്‍ ജീവനക്കാരെ വെടിവെക്കുകയായിരുന്നു. സിജിന്‍റെ വയറ്റിലും അഖിലിന്‍റെ കാലിനുമാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അക്രമി സംഘത്തില്‍ 4 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിനിടെ ബാര്‍ മാനേജരെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കാറില്‍ തന്നെ മടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ സിസി ടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായി എറണാകുളം നോര്‍ത്ത് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com