accused arrested for fake phone call claiming from ministers office

സനൂപ്

"ഹലോ, മന്ത്രിയുടെ ഓഫിസിൽ നിന്നാ", സനൂപിന്‍റെ വീട്ടിൽ പോയ പൊലീസുകാരുടെ തൊപ്പി തെറിക്കുമെന്ന് വ‍്യാജ ഫോൺ കോൾ

പുത്തൂർ സ്വദേശി സനൂപാണ് അറസ്റ്റിലായത്
Published on

മലപ്പുറം: മന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ‍്യാജേന പൊലീസിനെ വിളിച്ചു ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. പുത്തൂർ സ്വദേശി സനൂപാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബർ 26നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. മന്ത്രി പി. രാജീവിന്‍റെ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് സ്വന്തം മൊബൈൽ ഫോണിൽ പൊലീസ് സ്റ്റേഷനിലെ പാറാവ് ഡ‍്യൂട്ടിക്കാരനെ വിളിച്ച് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

പുത്തൂർ അരിച്ചോളിലുള്ള സനൂപിന്‍റെ വീട്ടിൽ പോയ പൊലീസ് ഉദ‍്യോഗസ്ഥരുടെ തൊപ്പി തെറിക്കുമെന്നും വിവരങ്ങൾ ഇപ്പോൾ തന്നെ നൽകണമെന്നുമായിരുന്നു ഭീഷണി. നൽകാത്ത പക്ഷം ജോലി കളയുമെന്നും ഭരിക്കുന്ന പാർട്ടിയാണെന്നും പാർട്ടി ഇടപെട്ടാൽ താങ്ങില്ലെന്നും പറഞ്ഞു. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവിലുള്ള യു സിറ്റി കോളെജിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് 15,000 രൂപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട പരാതിയിൽ പ്രതിയുടെ വീട്ടിലെത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ കോളെത്തിയത്.

logo
Metro Vaartha
www.metrovaartha.com