ചെന്നൈയിൽ ജിം ട്രെയിനറെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; തടയാൻ ചെന്ന സുഹൃത്തിന് പരുക്കേറ്റു

കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ വ‍്യാഴാഴ്ച രാവിലെയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
Gym trainer beaten to death by gang in Chennai; friend injured when he tried to stop him
ധനുഷ്
Updated on

ചെന്നൈ: ജിം ട്രെയിനറെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ ഐസ് ഹൗസ് ഭാഗത്തായിരുന്നു സംഭവം. ആക്രമണത്തിൽ ജിം ട്രെയിനറും ബോക്സറുമായ ധനുഷ് (24) ആണ് മരിച്ചത്. വീടിന്‍റെ മുന്നിൽ നിൽക്കുകയായിരുന്ന ധനുഷിനെ ഒമ്പതു പേർ ചേർന്ന് മർദിക്കുകയായിരുന്നു. ധനുഷിനെ തടയാൻ ചെന്ന സുഹൃത്തിനും പരുക്കേറ്റു.

‌കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ വ‍്യാഴാഴ്ച രാവിലെയോടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാവരും ധനുഷിന്‍റെ വീടിനടുത്ത് താമസിക്കുന്നവരാണെന്ന് പൊലീസ് വ‍്യക്തമാക്കി. വ‍്യക്തിവൈരാഗ‍്യമാണ് ആക്രമണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com