ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

ആലുവ ചുണങ്ങുംവേലിയിൽ ജിം നടത്തുന്ന കൃഷ്ണ പ്രതാപാണ് പിടിയിലായത്
Gym Trainer was killed in Aluva; Accused in custody
ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ
Updated on

കൊച്ചി: ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിയിൽ ജിം നടത്തുന്ന കൃഷ്ണ പ്രതാപാണ് പിടിയിലായത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണപ്രതാപിനെ എടത്തല പൊലീസാണ് പിടികൂടിയത്.

ജിം ട്രെയിനറായിരുന്ന കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്. ജിം നടത്തിപ്പുക്കാരനായ കൃഷ്ണപ്രതാപിന്‍റെ ഒപ്പമായിരുന്നു സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ‍്യക്തമാക്കി.

വികെസി ബാറിന് സമീപമുള്ള വാടക വീടിന്‍റെ മുറ്റത്ത് വെച്ചാണ് സാബിത്തിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവം നടന്ന് മണികൂറുകൾക്കുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com