pocso case arrested
നഹാസ് റഷീദ്(23)

കാറിൽ പിന്തുടർന്ന് ശല്യം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു
Published on

കോട്ടയം: ഈരാറ്റുപേട്ടയിൽ പോക്സോ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കടുവാമൂഴി ഭാഗത്ത് ഇടത്തെട്ടിയിൽ വീട്ടിൽ നഹാസ് റഷീദ്(23) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.

പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ പി.എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com