
ശീതൾ
സോണിപ്പത്: ഹരിയാനയിലെ പ്രശസ്ത മോഡലിലെ കഴുത്തറുത്ത് കൊന്ന് കനാലിൽ തള്ളിയ നിലയിൽ കണ്ടെത്തി. ഹര്യാൻവി മ്യൂസിക് ഇൻഡസ്ട്രിയിലെ മോഡലായ ശീതളിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂൺ 14ന് ശീതൾ ഒരു ഷൂട്ടിങ്ങിനു വേണ്ടി അഹർ ഗ്രാമത്തിലേക്ക് പോയി.
ശീതൾ മടങ്ങി വരാഞ്ഞതിനെത്തുടർന്ന് നേഹ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഖാണ്ഡ ഗ്രാമത്തിലെ കനാലിൽ നിന്ന് മോഡലിന്‍റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്.