വിവാഹേതര ബന്ധം സംശയിച്ച് ഭാര്യയെ തീ കൊളുത്തി കൊന്നു, യുവാവ് അറസ്റ്റിൽ

മറ്റൊരാള്‍ക്കൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് യുവാവിൻ്റെ മൊഴി
Representative image
Representative image

ബറേലി: മറ്റൊരാളുമായി അവിഹിതബന്ധം ഭാര്യയെ തീ കൊളുത്തി കൊന്ന് യുവാവ്. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ക്കൊപ്പം മോശമായ സാഹചര്യത്തില്‍ കണ്ടുവെന്നാണ് യുവാവിൻ്റെ മൊഴി.

ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച രാത്രി ഷാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്തെ ഒരു വയലിന് സമീപത്തു നിന്ന് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

അഞ്ജലിയെ ജീവനോടെ കത്തിച്ചതാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവ് നേപാല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ശനിയാഴ്ച രാത്രി താന്‍ എത്തിയപ്പോള്‍ വൈക്കോല്‍ കൂട്ടിയിട്ടിരുന്നതി മുകളില്‍ ഭാര്യ മറ്റൊരാള്‍ക്കൊപ്പം കിടക്കുന്നത് കണ്ടുവെന്നും ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന് അറിഞ്ഞ തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അപ്പോള്‍ തന്നെ വൈക്കോല്‍ കൂട്ടത്തിന് മൊത്തമായി തീയിട്ട ശേഷം അവിടെ നിന്ന് കടന്നുകളയുകയായിരുന്നു എന്നും ഇയാള്‍ മൊഴി നല്‍കി.

അഞ്ജലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. അതേസമയം യുവതിക്കൊപ്പം ഉണ്ടായിരുന്ന ആളെകുറിച്ച് യാധൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com